Kodanchery
ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടന വിളംബര റാലി നടത്തി

കോടഞ്ചേരി:ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച 31/08/25-ന് വൈകിട്ട്
4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിൻ്റെ മുന്നോടിയായി കോടഞ്ചേരി പഞ്ചായത്തിൽ സംഘാടക സമിതി നേതൃത്വം നൽകുന്ന വാഹന വിളംബര ജാഥ സംഘടിപ്പിച്ചു.
ഈരൂട് നിന്നും വാഹന വിളംബര ജാഥ ആരംഭിച്ച് കോടഞ്ചേരി ബസ്സ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. തുടർന്ന് അവിടെ നിന്നും ആരംഭിച്ച കാൽനട വിളംബര ജാഥ കോടഞ്ചേരി ടൗണിൽ സമാപിച്ചു.






