Karassery
കാർ സ്കൂട്ടറിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്

കാരശ്ശേരി : എടവണ്ണ-കൊയിലണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിൽ ടയർ പൊട്ടി നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർയാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്കേറ്റു.
പന്നിക്കോട് പരപ്പിൽ സ്വദേശി റിസ്വാനും സഹോദരിക്കുമാണ് പരിക്കേറ്റത്. റിസ്വാന്റെ കാലിന് സാരമായ പരിക്കുപറ്റി. സഹോദരിക്ക് നിസ്സാര പരിക്കാണ് പറ്റിയത്. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ദൂരേക്ക് തെറിച്ചുവീണു.
പെരിന്തൽമണ്ണ സ്വദേശികളായ യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.






