Puthuppady

അഴുക്കുചാലിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പുതുപ്പാടി : വെള്ളം കുടിക്കാനായി തോട്ടിൽ ഇറങ്ങി ഓവുചാലിലൂടെ മുന്നോട്ടുനീങ്ങവെ അഴുക്കുചാലിനുള്ളിൽ കുടുങ്ങിയ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം അങ്ങാടിയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അടിവാരം വിളക്കാട്ടുകാവിൽ മുജീബിന്റെ ഒന്നരവയസ്സുള്ള പോത്താണ് അഴുക്കുചാലിൽ കുടുങ്ങിയത്. തോടുമായി യോജിപ്പിച്ച, സ്ലാബിട്ട് മൂടിയ അഴുക്കുചാലിലൂടെ മുപ്പതുമീറ്ററോളം സഞ്ചരിച്ച പോത്ത് പുറത്തുകടക്കാനാവാത്തവിധം അഴുക്കുചാലിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാസേന അരമണിക്കൂറോളം പ്രയത്നിച്ചാണ് റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മിനി ക്രെയിനിന്റെ സഹായത്തോടെ നാട്ടുകാർക്കൊപ്പംചേർന്ന് പോത്തിനെ രക്ഷപ്പെടുത്തിയത്.
മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. സുമിത്ത്, സേനാംഗങ്ങളായ പി.ടി. അനീഷ്, എൻ.പി. അനീഷ്, കെ.പി. അജീഷ്, പി. നിയാസ്, കെ.പി. നിജാസ്, വി.എം. മിഥുൻ, കെ.പി. രാജൻ, ചുരംസംരക്ഷണ സമിതിയംഗം ലത്തീഫ് അടിവാരം എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button