Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആരവം 2025’ യുവജനോത്സവ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആരവം 2025’ എന്ന പേരിൽ നാമകരണം ചെയ്ത യുവജനോത്സവ പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമുചിതമായ രീതിയിൽ സംഘടിപ്പിച്ചു.

ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ സജി മാത്യു പരിപാടിക്ക് സ്വാഗതമാശംസിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

സ്കൂൾ ലീഡർ അനീറ്റ എം റോബി,ആർട്സ് സെക്രട്ടറി മുഹമ്മദ് ജാസിം എന്നിവർ കലോത്സവ പരിപാടികൾക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.അദ്ധ്യാപക – അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button