കേരളോത്സവം :വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ വച്ച് കേരളോത്സവം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവമ്പാടി പഞ്ചായത്തിലെ താമസക്കാരായ 15 വയസ്സിനും 40 വയസ്സി നും ഇടയിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. 26-09-2025 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ എസ് ബി ഐ ക്ക് താഴെ തിരുവമ്പാടി ജിംനേഷ്യത്തിൽ വച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിക്കുന്നു.
27-09-2025 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ വച്ച് ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 28-09-2025 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ തിരുവമ്പാടി വൈ എം സി എ ഹാളിൽ വച്ച് രചന മത്സരങ്ങൾ ആയ കഥാരചന, കവിത രചന, പെൻസിൽ ഡ്രോയിങ്, ഉപന്യാസരചന, കാർട്ടൂൺ, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 22-09-2025 ന് മുൻപായി സൗപർണിക പബ്ലിക് ലൈബ്രറിയിലോ, തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലോ, തിരുവമ്പാടി എസ് ബി ഐക്ക് മുൻപിലുള്ള റെയിൻബോ ഫാൻസി ആൻഡ് സ്റ്റേഷനറി ഷോപ്പിലോ അപേക്ഷ നൽകേണ്ടതാണ്






