ക്ലോറിനേഷൻ – അമീബിക് മസ്തിഷ്ക ജ്വരം’ പ്രചാരണവുമായി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെയും,കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജലത്തിനായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ആശ്രയിക്കുന്ന ഉപയോഗിക്കുന്ന കിണർ,സമീപ പ്രദേശത്തുള്ള ജലാശയങ്ങൾ എന്നിവ ക്ലോറിനേഷൻ നടത്തി.അമീബിക് മസ്തിഷ്ക ജ്വരം,മഞ്ഞപ്പിത്തം,കോളറ എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് സ്വാഗതമാശംസിച്ചു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് ആശംസയർപ്പിച്ച് സംസാരിച്ചു.ക്ലോറിനേഷൻ – അമീബിക് മസ്തിഷ്ക ജ്വരം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസഫ്,ലിജി വർഗീസ് (JPHN),ബിന്ദു അനിൽ(MLSP) എന്നിവർ ചേർന്ന് ബോധവത്ക്കരണം നടത്തി.സ്കൗട്ട് ജുവൽ ജോഷി ചടങ്ങിൽ നന്ദിയർപ്പിച്ചു സംസാരിച്ചു.
സമയബന്ധിതമായി ക്ലോറിനേഷൻ നടത്തി ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ,സിമ്മിംഗ് പൂളുകൾ,കിണറുകൾ എന്നിവ സുരക്ഷിതമാക്കേണ്ടതാണ്.’ബ്ലീച്ചിംഗ് പൗഡർ’ പ്രത്യേകം ടിന്നിലാക്കി നൽകിയതുപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ തന്നെ വീടുകളിലെ കിണറുകളിൽ വിദ്യാർത്ഥികൾ ക്ലോറിനേഷൻ നടത്തി.
സ്കൗട്ട് അലൻ ഷിജോ,ആൽബിൻ സെബാസ്റ്റിൻ,റിദു കൃഷ്ണ,ജോസഫ് സുനിൽദേവ്,ജോയസ് കെ ജോബി,നിജിൽ ബിജുഎബ്രിഡ് ജീവൻസ്,ഏബൻ ബിജോ,ഡിജോ ജോൺ,ഗോഡ് വിൻ ബോബി,ഗൈഡ് അലീന മരിയ,അനഘ എ എസ്,അനാമിക എ എസ്,ഡോണ ലോബി,ആൻ മരിയ,റോസ് മരിയ ജോഷി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







