പട്ടയ ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

കോടഞ്ചേരി: കൂരാച്ചുണ്ട് വില്ലേജിലെ കർഷകരുടെ മതിയായ രേഖകൾ ഉള്ള കർഷകരുടെ ഭൂമി വനംവകുപ്പിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി പിടിച്ചെടുക്കാനുള്ള നീക്കത്തെ കത്തോലിക്ക കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുകയും ഇവിടുത്തെ കർഷകർക്ക് നീതി നടപ്പാക്കി കൊടുക്കണമെന്നും കോടഞ്ചേരിയിൽ ചേർന്ന് കത്തോലിക്കാ കോൺഗ്രസ് മേഖല സമ്മേളനത്തിൽ പ്രമേയം പാസാക്കി. കോടഞ്ചേരി മേഖല പ്രസിഡണ്ട് ജോസഫ് ആലവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോടഞ്ചേരി ഫൊറോന വികാരി കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ മലയോരമേഖലയിലെ കർഷകർ നേരിടുന്ന വിവിധ വിഷയങ്ങളിലുള്ള സർക്കാരിന്റെ അനാസ്ഥയിലും, കളമശ്ശേരിയിൽ മാർത്തോമ്മാ ഭവന്റെ ഭൂമി കയ്യേറിയ സംഭവത്തിലും കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ താമരശ്ശേരി രൂപത ട്രഷറർ സജി കരോട്ട്, റെജി പേഴത്തിങ്കൽ, ജസ്റ്റിൻ തറപ്പേൽ, എന്നിവർ ആശംസകൾ നേർന്നു. രൂപത സെക്രട്ടറി ബിബിൻ കുന്നത്ത് നന്ദി രേഖ പ്പെടുത്തി.






