Thiruvambady

ചെറുപുഷ്പ മിഷൻലീഗ് രൂപതാ കലോത്സവം

തിരുവമ്പാടി : ചെറുപുഷ്പ മിഷൻലീഗ് തിരുബാലസഖ്യം താമരശ്ശേരി രൂപതാ കലോത്സവം തിരുവമ്പാടി അൽഫോൻസാ കോളേജിൽ ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനംചെയ്തു. രൂപതാ പ്രസിഡന്റ് ജിനോ തറുപ്പ്‌തൊട്ടിയിൽ അധ്യക്ഷനായി. ഡയറക്ടർ ഫാ. ജോർജ് വെള്ളാരംകാലായിൽ, ഫാ. മനോജ് കൊല്ലംപറമ്പിൽ, ക്രിസ് ബി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് രൂപതാതല കലോത്സവ മത്സരത്തിൽ കൂരാച്ചുണ്ട് മേഖല ഒന്നാംസ്ഥാനവും തിരുവമ്പാടി മേഖല രണ്ടാംസ്ഥാനവും കോടഞ്ചേരി മേഖല മൂന്നാംസ്ഥാനവുംനേടി.

ശാഖാതലത്തിൽ കൂരാച്ചുണ്ട്, തിരുവമ്പാടി, ചക്കിട്ടപാറ ശാഖകൾ യഥാക്രമം ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾ കരസ്ഥമാക്കി.തിരുബാല സഖ്യാംഗങ്ങളുടെ മത്സരത്തിൽ തിരുവമ്പാടി ഫൊറോന ഒന്നാംസ്ഥാനവും പാറോപ്പടി ഫൊറോന രണ്ടാംസ്ഥാനവും കോടഞ്ചേരി ഫൊറോനാ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഇടവകതലത്തിൽ കൂടരഞ്ഞി, വിലങ്ങാട്, പാറോപ്പടി ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾനേടി. ഫാ. സ്കറിയ മങ്കരയിൽ, ഫാ. വിനോയ് പുരയിടത്തിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button