സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ വാർഷികം സംഘടിപ്പിച്ചു

കൊടിയത്തൂർ : മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക പൊതുയോഗവും വൊളന്റിയർ സംഗമവും സംഘടിപ്പിച്ചു. സുരക്ഷ ജില്ലാ ജനറൽ കൺവീനർ സി.പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്നേഹസ്പർശം ജോയിന്റ് കൺവീനർ ബി.എസ്. സനാഥ് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് ഐപിഎം സീനിയർ ഫാർമസിസ്റ്റ് എ.വി. ലീന ക്ലാസെടുത്തു.
ഇ. രമേശ് ബാബു, ഗിരീഷ് കാരക്കുറ്റി, സലാം കണ്ണഞ്ചേരി, സിടിസി അബ്ദുല്ല, കൺവീനർ എൻ. രവീന്ദ്രകുമാർ, സാബിറ തറമ്മൽ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് രംഗത്തെ മികച്ച സേവനത്തിന് സാബിറ തറമ്മൽ, കെ.പി. അബ്ദുൽഹമീദ് എന്നിവരെയും വൊളന്റിയർമാരെയും ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: ഷബീർ ചെറുവാടി (ചെയ.), എം.കെ. ഉണ്ണിക്കോയ, സിടിസി അബ്ദുല്ല, അസീസ് കുന്നത്ത് (വൈ. ചെയ.), എൻ. രവീന്ദ്രകുമാർ (ജന. കൺ.), സാബിറ തറമ്മൽ, എ.പി. കബീർ, പി.പി. സുരേഷ് ബാബു (കൺ.), അബ്ദുസ്സലാം കണ്ണഞ്ചേരി (ഖജാ.).







