Kodanchery
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ രാത്രി പൊലീസ് റെയ്ഡ്; നടപടിയിൽ വ്യാപക പ്രതിഷേധം

കോടഞ്ചേരി: ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘർഷത്തിനു ശേഷം രാത്രി നോർത്ത് സോൺ ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പത്തിലേറെ ജീപ്പുകളിലും ഒരു ബസിലും എത്തിയ പൊലീസ് സംഘം കരിമ്പാലക്കുന്ന് പ്രദേശങ്ങളിൽ റെയ്ഡ് നടത്തി.
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ രാത്രി അസമയത്ത് നൂറുകണക്കിന് പൊലീസുകാരെ കൂട്ടി അനാവശ്യ റെയ്ഡുകൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആകില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. ജനാധിപത്യ രീതിയിൽ തികച്ചും സമാധാനപരമായി നടത്തുന്ന സമരങ്ങളെ പ്രകോപിപ്പിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.







