Mukkam
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; ട്രോഫി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മുക്കം : മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വിഭാഗമായ ട്രോഫി കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. മനോഹരമായ ട്രോഫികളുടെ പ്രദർശനവും നടന്നു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി, പ്രിൻസിപ്പൽ ഫോറം കൺവീനർ ഷക്കീബ് കീലത്ത്, എച്ച് എം ഫോറം കൺവീനർ സമീർ, പോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ മുഹമ്മദലി, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ മുജീബ് കൊടിയത്തൂർ, ട്രോഫി കമ്മിറ്റി കൺവീനർ കെ മുജീബ് ആശംസകൾ നേർന്നു.
അൻവർ സാദത്ത്, മുഹമ്മദ്, സിയാഹുൽ ഹഖ്, അബ്ദുൽ സത്താർ, ഷാഹുൽ ഹമീദ്, ഷബീബ എന്നിവർ നേതൃത്വം നൽകി.







