Kodiyathur
കേന്ദ്ര-സംസ്ഥാന ബജറ്റിനെതിരേ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു

ചെറുവാടി: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സർക്കാറുകളുടെ ജന വിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു. തിരുവബാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജന: സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് പ്രസിഡന്റ് ഗുലാം ഹുസൈൻ കുറുവാടങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് ചെറുവാടി ടൗൺ ട്രഷറർ അബ്ദുസ്സലാം, ഭാരവാഹികളായ ജബ്ബാർ, അബ്ദുറഹ്മാൻ, റഷീദ്, എസ്.എ നാസർ, അബൂബക്കർ, ജന: സെക്രട്ടറി കുഞ്ഞോയി, നിയാസ് തുടങ്ങിയവർ സംസാരിച്ചു.







