Thiruvambady
കേരളപ്പിറവിദിനാഘോഷം

തിരുവമ്പാടി : തിരുവമ്പാടി ജനചേതന സംഘടിപ്പിച്ച കേരളപ്പിറവിദിനാഘോഷം ഡോ. എം.സി. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. കൂടുതൽ ജനാധിപത്യപരമാകാനും മാനവികമാകാനും അധ്വാനത്തെ അറിവായി അംഗീകരിക്കണമെന്നും സ്ത്രീപങ്കാളിത്തം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ടി.കെ. അബ്ബാസ് അലി അധ്യക്ഷനായി. ഡോ. ജെയിംസ് പോൾ, സാദിഖലി കൊളക്കാടൻ, ഓംകാരനാഥൻ, ടി.പി. അബ്ദുൽ അസീസ്, വിജീഷ് പരവരി, കെ.ഡി. തോമസ്, വി.കെ. രാജൻ, യു.പി. അബ്ദുൽ നാസർ, കെ.കെ. ദിവാകരൻ, കെ.ആർ. ബാബു, പി. ഫൈസൽ എന്നിവർ സംസാരിച്ചു.







