Kodanchery

എച്ച്‌സിഎൽ ടെക് : എർലി കരിയർ പ്രോഗ്രാം സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എഡ്യുകെയർ പദ്ധതിയിലെ ബിബ്ലിയോ ഹോം സംരംഭത്തിന്റെ ഭാഗമായി, എച്ച്‌സിഎൽ ടെക് (HCLTech) കമ്പനിയുടെ സഹകരണത്തോടെ എർലി കരിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

പ്രമുഖ ഗ്ലോബൽ ടെക്നോളജി കമ്പനിയായ എച്ച്‌സിഎൽ ടെക് (HCLTech) ഐ.ടി, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിംഗ്, ക്ലൗഡ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിംഗ് തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകുന്നു. 2017 മുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലിയിൽ മുന്നോട്ട് പോകാൻ സഹായിക്കുന്ന TechBee എർലി കരിയർ പ്രോഗ്രാം എച്ച്‌സിഎൽ ടെക് നടപ്പിലാക്കിയിട്ടുണ്ട്.

2025-ൽ പ്ലസ് ടു പൂർത്തിയാക്കുന്നവർക്കും 2026-ൽ പ്ലസ് ടു എഴുതുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന വിവിധ കോഴ്‌സുകളും പരിശീലന പരിപാടികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പഠനവും നൈപുണ്യപരിശീലനവും തുടർന്ന് ഉറപ്പുള്ള ജോലി സാധ്യതകളും ഉൾക്കൊള്ളുന്നതാണ്ഈ പദ്ധതിയുടെ പ്രധാന സവിശേഷത.പ്രോഗ്രാമിന്റെ ഭാഗമായി കമ്പനി എക്സിക്യൂട്ടീവ് ഓഫീസർ ടിന സി ഷെറി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നല്കി. തുടർന്നു സ്കൂൾ കൗൺസിലർ ജിൻസി എം കെ നന്ദി രേഖപ്പെടുത്തി. രണ്ടാംവർഷ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പ്രോഗ്രാമിൽ സജീവമായി പങ്കെടുത്തു.

Related Articles

Leave a Reply

Back to top button