Mukkam

നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം; ജനറൽ ബോഡി യോഗം മുക്കത്ത് ചേർന്നു

മുക്കം: നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മീറ്റിംഗ് മുക്കം സേവാ മന്ദിരത്തിൽ വെച്ച് നടത്തി. ജില്ലാ പ്രസിഡന്റ് വിജയൻ മരശ്ശാല ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജനറൽ സെക്രട്ടറി വിജയൻ മനത്താനത്ത്, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ബി, ജോയിൻ സെക്രട്ടറിമാരായ മെമ്പർമാരായ വിജേഷ്, ജിൻസി വിജയൻ, ട്രഷറർ നിഷ ടീച്ചർ, കോർഡിനേറ്റർ പ്രജീഷ് നരിക്കുനി, മെമ്പർമാരായ ശശി എൻ പി, ജിൻസ് ആലപ്പാട്ട്, വത്സലൻ, സുരേഷ് കുമാർ, നാദിർ, ശ്രീധരൻ, മജീദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. സുരേഷ് കുമാർ ബി ആശംസകളും കോർഡിനേറ്റർ പ്രജീഷ് നരിക്കുനി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button