Kodanchery

കോടഞ്ചേരിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി

കോടഞ്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് റാലിയും പൊതുയോഗവും ലിൻ്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒൻപത് വർഷങ്ങളായി കേരളത്തിൽ വികസനം യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിൻ്റെ വികസന നയങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ എൽ.ഡി.എഫ് ജനവിധി തേടുന്നതെന്ന് ലിൻ്റോ ജോസഫ് അവകാശപ്പെട്ടു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നതിനു ശേഷം കഴിഞ്ഞ അറുപത്തിമൂന്ന് വർഷങ്ങളായി ഭരിച്ച യു.ഡി.എഫ് ഭരണസമിതി വികസന നേട്ടങ്ങൾ കൈവരിക്കുന്നതിൽ പരിപൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് ലിൻ്റോ ജോസഫ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് കൺവീനർ ഷിജി ആൻറണി സ്വാഗതം ആശംസിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.പി. ജോയ്, ജയേഷ് ചാക്കോ, ജോസ് ഐരാറ്റിൽ, ജോർജ്ജുകുട്ടി വിളക്കുന്നേൽ, പുഷ്പാ സുരേന്ദ്രൻ, കെ.എം ജോസഫ്, പി.ജി.സാബു, ജിഷ ജോർജ് പുതിയേടത്ത്, പി.ജെ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button