Kodiyathur
ജില്ലാപഞ്ചായത്ത് സ്ഥാനാർഥിയുടെ വിജയം നാട്ടുകാർക്ക് ബിരിയാണി വിളമ്പി ആഹ്ലാദംപങ്കിട്ടു

കൊടിയത്തൂർ : ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർഥി മിസ്ഹബ് കീഴരിയൂർ വിജയിച്ചതിന്റെ ആഹ്ലാദംപങ്കിട്ട് കൊടിയത്തൂർ അങ്ങാടിയിൽ മുഴുവൻ നാട്ടുകാർക്കും യുഡിഎഫ് പ്രവർത്തകർ ബിരിയാണി വിതരണം ചെയ്തു.
1069 വോട്ടിനാണ് മുസ്‍ലിംലീഗ് സ്ഥാനാർഥിയായ മിസ്ഹബ് എതിർ സ്ഥാനാർഥിയായ സിപിഎമ്മിലെ നാസർ കൊളായിയെ തോൽപ്പിച്ചത്. ബിരിയാണി വിതരണം മിസ്അബ് ഉദ്ഘാടനം ചെയ്തു. റാഫി കുയിൽ, എം.എ. കബീർ, ഷാഹിൽ കണ്ണാട്ടിൽ, എ.എം. നൗഷാദ്, സലാം, നാസർ കാക്കിരി എന്നിവർ നേതൃത്വം നൽകി.
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണം നിലനിർത്തിയ യുഡിഎഫ് പ്രവർത്തകർ നിയുക്ത വാർഡ് മെമ്പർമാരുമായി പഞ്ചായത്തിൽ ആഹ്ലാദ പ്രകടനം നടത്തി. 19 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ് 13-ഉം എൽഡിഎഫ് അഞ്ചും, സ്വതന്ത്രൻ ഒരു സീറ്റുമാണ് നേടിയത്.






