Kodiyathur
ആഹ്ലാദപ്രകടനത്തിൽ കൊലവിളിമുദ്രാവാക്യംമുഴക്കിയതായി പരാതി

കൊടിയത്തൂർ : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം നേതാവും ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർഥിയുമായിരുന്ന നാസർ കൊളായി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള എന്നിവരുടെ പേരെടുത്തുപറഞ്ഞ് ലീഗ് നേതാക്കൾ കൊലവിളിമുദ്രാവാക്യം വിളിച്ചതായി പരാതി.
ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം എം.ടി. റിയാസ്, യൂത്ത്‌ലീഗ് നേതാവ് ചാലക്കൽ ഷമീർ എന്നിവരുടെ പേരിലാണ് മുക്കം പോലീസിൽ പരാതിനൽകിയത്.







