Karassery
ആദിവാസി യുവാവിന്റെ പെട്ടിക്കട നശിപ്പിച്ചതായി പരാതി

കാരശ്ശേരി : രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ ആദിവാസിയുവാവിന്റെ പെട്ടിക്കട തകർത്തതായി പരാതി.
കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് അങ്ങാടിയിലെ ഭഗവതിക്കാവിൽ സുരേഷിന്റെ കടയാണ് രാത്രിയിൽ തകർത്തത്. സുരേഷ് മുക്കം പോലീസിൽ പരാതി നൽകി.







