Kodanchery

മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രകടനം നടത്തി

.കോടഞ്ചേരി :മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണങ്ങൾ ഫലത്തിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ നീക്കത്തിനെതിരെയും എസ് റ്റി വിഭാഗത്തിലെ തൊഴിലാളികളുടെ നിർ ത്തി വെച്ച പണി പുന:സ്ഥാപിക്കാത്തതിനെതിരെയും, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കിട്ടാനുള്ള താമസം ഒഴിവാക്കണമെന്നും എസ്റ്റിമേറ്റ് എടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പൊതുസമ്മേളനവും നടത്തി.

ഐഎൻടിയുസി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിസണ്ട് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറികെ.എം പൗലോസ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യ പ്രഭാക്ഷണം നടത്തി. അന്നക്കുട്ടി ദേവസ്യാ, അലക്സ് തോമസ് ചെമ്പകശ്ശേരി. ഐ എൻ ടി യു സി കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, കൂടരഞ്ഞി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് മുക്കിലക്കാട്,റെജി തമ്പി, ലൈല,ജോളി ബാബു വാണിയപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button