Mukkam

കൊയ്യപ്പുറത്ത് അബ്ദുസ്സലാം അന്തരിച്ചു

മുക്കം : ചേന്ദമംഗല്ലൂരിലെ പൗരപ്രമുഖനും മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കൊയ്യപ്പുറത്ത് അബ്ദുസ്സലാം (70) അന്തരിച്ചു.

ഖബറടക്കം ഇന്ന് (30-12-2025-ചൊവ്വ) വൈകുന്നേരം 04:30-ന് ഒതയമംഗലം ജുമാഅത്ത് പള്ളിയിൽ.

ദയാപുരം അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് അംഗം, ചേന്ദമംഗല്ലൂർ സലഫി കൾച്ചറൽ സെൻറർ അധ്യക്ഷൻ, മുക്കം കരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ, മുസ്ലിംലീഗ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: റുക്കിയ വയലിൽ കുടുംബാംഗം.

മക്കൾ: സച്ചു സലാം, അലിഫ സലാം.

മരുമക്കൾ:ക്രൈഫ് കാഞ്ഞിരാല (അരീക്കോട്),മലിഹ സി.ടി. (ചേന്ദമംഗല്ലൂർ),

സഹോദരങ്ങൾ: കെ പി അബ്ദുറഹിമാൻ, കെ പി അഹമ്മദ് കുട്ടി, കെ പി ഇബ്രാഹിം,
പരേതരായ കെ പി മുഹമ്മദാജി, കെപി ഉസ്സൻകുട്ടി ഹാജി, കെ പി അബ്ദുൽ ഖാദർ,
കെ പി ഈയ്യാത്തുമ്മ (ആക്കോട്), കെ പി സൈനബ (വാഴക്കാട്).

Related Articles

Leave a Reply

Back to top button