Kodanchery

​ധാര 2025 എൻ.എസ്.എസ് ക്യാമ്പിന് ഉജ്ജ്വല സമാപ്തി

​കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടുനിന്ന സപ്തദിന സഹവാസ ക്യാമ്പ് ധാര 2025′ സമാപിച്ചു. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഡിസംബർ 26-ന് ആരംഭിച്ച ക്യാമ്പ് ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്.

സമാപന സമ്മേളനത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് റൂബി മർക്കോസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിൽസൺ തറപ്പേൽ, വിൻസെന്റ് വടക്കേമുറി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ്‌.ഐ.സി എൻ.എസ്.എസ് പതാക താഴ്ത്തിയതോടെ ക്യാമ്പിന് ഔദ്യോഗികമായി തിരശ്ശീല വീണു.

ക്യാമ്പ് കാലയളവിൽ വോളന്റിയർമാർ നടത്തിയ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളെയും സർഗ്ഗാത്മക ഇടപെടലുകളെയും നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് പോൾസൺ അറയ്ക്കൽ, നെല്ലിപ്പൊയിൽ വിജയ വായനശാല പ്രസിഡന്റ് സേവ്യർ കിഴക്കേകുന്നേൽ എന്നിവർ പ്രശംസിച്ചു.

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല സി.എസ്, എം.എൽ.എസ്.പി അനിറ്റ മാത്യു, പുഷ്പ സുരേന്ദ്രൻ, അനു ജേക്കബ് എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.
​ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ജങ്ക് ഫുഡുകൾ ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കുമെന്ന ആരോഗ്യം ആനന്ദം എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ വോളന്റിയർമാർ ചടങ്ങിൽ എടുത്തു.

സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ ഏവർക്കും നന്ദി രേഖപ്പെടുത്തി. ക്യാമ്പിന്റെ വിജയത്തിനായി പൊതുസമൂഹം, പരിസരവാസികൾ അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ വോളന്റിയർമാർക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button