എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

കോടഞ്ചേരി: ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്വവും സേവന മനോഭാവവും വളർത്തുന്നതിനായി വിവിധ സാമൂഹികക്ഷേമ, ശുചീകരണ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ക്യാമ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്.
സമാപന സമ്മേളനത്തിന്റെയും പുതുവത്സരാഘോഷ ഉദ്ഘാടനത്തിന്റെയും ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോബി എം. എബ്രഹാം അധ്യക്ഷനായി. കോടഞ്ചേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് ഐ കുളമ്പിൽ ന്യൂ ഇയർ സന്ദേശം നൽകി.
പരിപാടിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ജോബി ഇലന്തൂർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷീനോ ജോയി, കോഴിക്കോട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പോൾസൻ അറക്കൽ, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ് എന്നിവർ ആശംസകൾ രേഖപ്പെടുത്തി.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ വയോജന സൗഹൃദ പരിപാടികൾ, ശുചീകരണ-ബോധവത്കരണ പ്രവർത്തനങ്ങൾ, സ്ത്രീജന ഉന്നമന സർവേ, ലഹരി വിരുദ്ധ ബോധവത്കരണ റാലികൾ തുടങ്ങിയ വിവിധ സേവനമിഷനുകൾ നടത്തി. പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, ക്യാമ്പ് ഓഫീസർ സന്തോഷ് മരുതോലിൽഎന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.







