Kodanchery

കോടഞ്ചേരി കെഎസ്ഇബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി

കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കെഎസ്ഇബി ഓഫീസ് ആധുനിക സൗകര്യങ്ങളോടെ കോടഞ്ചേരി ഓമശ്ശേരി റോഡിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ പുതിയ ബിൽഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എക്സിക്യൂട്ടീവ് എൻജിനീയർ സജിത് കുമാർ എ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജീഷ് എ. എൻ, അസിസ്റ്റന്റ് എൻജിനീയർ ഷാജി പി. ബി,സീനിയർ സൂപ്രണ്ട് ഷംജി കെ തോമസ്, സബ് എൻജിനീയർമാരായ ഷാജി കുമാർ എം, ആദർശ് എസ് എൻ, ഷുഹൈബ് പി. എം, ഓവർസിയർമാരായ രാജേഷ് എം.എം, ഗിരീഷ് കെ.പി, സുരേഷ് സി എസ്, ഷൈജു എബ്രഹാം, വിൽസൺ കെ. ജെ, ജോസഫ് എം എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

Related Articles

Leave a Reply

Back to top button