പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ നിയമപരമായ വനാവകാശങ്ങൾ സംരക്ഷിക്കപ്പെടണം – പ്രിയങ്ക ഗാന്ധി എം.പി

മുക്കം : ദുർബല ഗോത്ര വിഭാഗങ്ങളുടെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു.
പാർലമെന്റിൽ ഈ വിഷയം താൻ ഉന്നയിച്ച ചോദ്യത്തിന് രണ്ടായിരത്തി ആറിലെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഇത് വരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. 2006 ലെ വനാവകാശ നിയമം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക സവിശേഷതകളെ അംഗീകരിക്കുകയും അവർക്ക് പ്രത്യേക അവകാശങ്ങളും വ്യാഴവസ്ഥ ചെയ്യുന്നുണ്ട്. ആവാസവ്യവസ്ഥയുടെ അവകാശങ്ങൾ അംഗീകരിക്കേണ്ടത് നിർണായകമാണ്, ഇത് ആദിവാസി ജനതയുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്കാരിക രീതികളും പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതായും കേന്ദ്ര സർക്കാരിന്റെ മറുപടിയിൽ വ്യക്തമാക്കുന്നതാണ് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിച്ചു.







