Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ വാർഷികം ഇന്ന്

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ 76 -ാം വാർഷികാഘോഷംഇന്ന് (വ്യാഴം) നടക്കും. വൈകീട്ട് 6 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിക്കും. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ മുഖ്യ പ്രഭാഷണം നടത്തും.

കോർപറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്, പി.ടി.എ പ്രസിഡണ്ട് ആൻ്റണി ചൂരപ്പൊയ്കയിൽ, വിദ്യാർത്ഥി പ്രതിനിധി ഫൗസ്റ്റീന ആശംസകൾ നേരും. ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതവും അധ്യാപക പ്രതിനിധി ഷിജോ ജോൺ നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

Related Articles

Leave a Reply

Back to top button