Kodanchery

വലിയകൊല്ലിയിൽ കാർ നിയന്ത്രണം വിട്ട് അപകടം

കോടഞ്ചേരി: വലിയകൊല്ലി കോൺവെന്റിന് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ച് അപകടം. എതിരെ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

വലിയകൊല്ലി നിന്നും കോടഞ്ചേരിയിലേക്ക് വന്ന കാറാണ് മരത്തിൽ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടം ഒഴിവായത്. പുതിയ റോഡ് നിർമ്മിച്ചതിനാൽ വളവിൽ സൂചന ബോർഡുകളോ ക്രാഷ് ബാരിയറോ നിർമ്മിച്ചിട്ടില്ല. തൊട്ടടുത്തുള്ള കലുങ്ങിന്റെ കൈവരികളും തകർന്ന നിലയിലാണ്. റോഡിൽ ക്രാഷ് ബാരിയർ നിർമ്മിക്കണമെന്നും കലുങ്കിന്റെ ഇരുഭാഗത്തു ക്രാഷ് ബാരിയർ നിർമ്മിക്കണമെന്നും ആണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Back to top button