Kodanchery

ഫെസ്റ്റാര 2കെ26 വാർഷിക ദിനാഘോഷം നടത്തി

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 29ാംമത് വാർഷികദിനാഘോഷം ഫെസ്റ്റാര 2കെ26 വർണാഭമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ എഫ്. സി.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ താമരശ്ശേരി അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ആൻസ് മരിയ എഫ്. സി. സി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിസ്റ്റ് ആർജിത രതീഷ് മുഖ്യാഥിതിയായ ചടങ്ങിൽ കോടഞ്ചേരി മേരീസ് ഫൊറോന ഇടവക വികാരി. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയജീവിതം ഒരു വ്യക്തിയുടെ സർവോത്മകമായ വികാസത്തിന് കാരണമാകുന്നുവെന്ന് മുഖ്യപ്രഭാഷകൻ ഓർമിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബേബി വളയത്തിൽ, സ്കൂൾ പി ടി എ പ്രസിഡണ്ട് ബിബിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അനാബ്.സി. ജോബൻ യോഗത്തിന് നന്ദി പറഞ്ഞു. ഈ അധ്യയനവർഷം പഠനത്തിലും കലാകായിക രംഗത്തും മികവുതെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Back to top button