Local

ലോറിമറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന്റെ ചുറ്റുമതിലും ഗേറ്റും തകർന്നു

പുതുപ്പാടി : പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ലോറി മറിഞ്ഞ്‌ അപകടം. നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് പുതുപ്പാടി പഞ്ചായത്ത് കാര്യാലയത്തിന്റെ ചുറ്റുമതിലും, ഗേറ്റും തകർന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ആളപായമില്ല.

വയനാട്ടിൽനിന്നും വാഴക്കുല കയറ്റിവരുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് പഞ്ചായത്ത് കാര്യാലയത്തിന്റെ മതിലിൽ ഇടിച്ച് മറിഞ്ഞത്.ഇടറോഡിലേക്ക് പെട്ടന്ന് കയറിയ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറി നിയന്ത്രണം വിടുകയായിരുന്നു. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസ് സ്ഥലത്തെത്തി മറിഞ്ഞ ലോറി സംഭവ സ്ഥലത്തുനിന്നും മാറ്റി.

Related Articles

Leave a Reply

Back to top button