Puthuppady

പെരുമ്പള്ളിയില്‍ സോഷ്യല്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫീസ് & വായനശാല ഉദ്ഘാടനം

പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തില്‍ പെരുമ്പള്ളി പ്രദേശത്ത് സോഷ്യല്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫീസ് & വായനശാല പ്രമുഖ ചിത്രകാരനും, നാഷണല്‍ ഇന്നൊവേറ്റിവ് അക്കാദമിചെയര്‍മാനുമായ പി ടി യൂസഫ് ഓമാനൂര്‍ ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രസിഡണ്ട് എം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പള്ളി വാര്‍ഡ് മെമ്പര്‍ ജാസില്‍ എം കെ മുഖ്യ പ്രഭാഷണം നടത്തി. ഷനിജ് പെരുമള്ളി, മനോഹര പണിക്കര്‍, ഉസ്മാന്‍ പി പി, മനോജ് കെ , സി കുഞ്ഞാലി, സി എച്ച് ബഷീര്‍ കാദര്‍, മാസ്റ്റര്‍ രവീന്ദ്രനാഥന്‍ നായര്‍, സനോജ് കരുവന്‍ കാവ്,  പ്രബീഷ് കരുവന്‍ കാവ്, സി ഷവിതലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് അജീഷ് വീഴാമല സ്വാഗതവും, ഗിരിജാക്ഷന്‍ അന്നേടത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button