Karassery

ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഐക്യദാർഢ്യവുമായി റാലി സംഘടിപ്പിച്ചു

കാരശ്ശേരി : ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഐക്യദാർഢ്യവുമായി ജനപ്രതിനിധികളും നാട്ടുകാരുംചേർന്ന് ‘കാരശ്ശേരി ഓടുന്നു’ റാലി സംഘടിപ്പിച്ചു. കേരള ഡിസബിലിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് വേറിട്ട പിന്തുണപ്രഖ്യാപനം പരിപാടിയായി ‘കാരശ്ശേരി ഓടുന്നു’ എന്നപേരിൽ ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ റാലി ഒരുക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും ആശ്വാസ് ഭാരവാഹികളും വൊളന്റിയർമാരും ആശ്വാസ് ഡേ കെയർ രക്ഷിതാക്കളും പങ്കെടുത്തു.

ഭിന്നശേഷിക്കാർ മാറ്റിനിർത്തേണ്ടവരല്ല, ചേർത്തുനിർത്തേണ്ടവരാണെന്ന സന്ദേശം നൽകിയ റാലിയിൽ തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഉയർത്തിക്കാട്ടിയുള്ള പ്ലക്കാർഡുകളും ബലൂണുകളുമായി ഭിന്നശേഷിക്കാരും അണിനിരന്നു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനംചെയ്തു. റസിയ മുസ്തഫ അധ്യക്ഷയായി. സവാദ് ഇബ്രാഹിം, അബ്ദുൽ ആരിഫ്, അമീന ബാനു, സുബൈദ മാളിയേക്കൽ, എം.ടി. സെയ്ത് ഫസൽ, എം.എ. സൗദ, പി. അബ്ദുൽ ഖാദർ, റീന പ്രകാശ്, ഹസീന ഒളകര, എം.ബി. സസീർ, വി.പി. ഉമ്മർ, ജസീല ഷമീർ, എൽ.കെ. മുഹമ്മദ്, മുഹമ്മദ് കക്കാട് എന്നിവർ സംസാരിച്ചു.

തുടർന്ന് ഭിന്നശേഷിക്കുട്ടികളെയും രക്ഷിതാക്കളെയും കോഴിക്കോട്ട്‌ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കുകയും കുട്ടികൾ ഫെസ്റ്റിവലിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സഹായികളായി ഡേ കെയർ വൊളന്റിയേഴ്സും ഇവരെ അനുഗമിച്ചു. സലീം വലിയപറമ്പ്, പി. അബ്ദുൽ ഖാദർ, ജസീല ഷമീർ, റസിയ പൂവി, കെ.കെ. സുഹ്റ, ആയിഷ കരീം, മുനീറ, ലൈലാബി, സലീന എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button