Thiruvambady
തിരുവമ്പാടി മരക്കാട്ടുപുറത്ത് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

തിരുവമ്പാടി: തിരുവമ്പാടി മരക്കാട്ടുപുറത്ത് അഗസ്ത്യാമുഴി റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ഉണ്ടായി. യാത്രയ്ക്കിടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിഞ്ഞതായാണ് വിവരം.
ലോഡുമായി അരീക്കോട് ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. എന്നാൽ വാഹനമറിഞ്ഞതിനെ തുടർന്ന് കുറച്ചുനേരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.






