Thiruvambady
ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ച് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്

തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
2026 ഫെബ്രുവരി 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടി കെ.വി.വി.ഇ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റായ ബാപ്പു ഹാജി ഉദ്ഘാടനം നിർവഹിക്കും.
കാര്യപരിപാടിയിൽ കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ് ജനറൽ സെക്രട്ടറി എബ്രഹാം ജോൺ സ്വാഗതം ആശംസിക്കും. യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ ജിജി കെ. തോമസ് അധ്യക്ഷത വഹിക്കും.
പൊതുസമ്മേളനത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക മുഖ്യപ്രഭാഷണം നടത്തും.






