Kodanchery
ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി : ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുന്നാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഫാ. ജേക്കബ് തിട്ടയിൽ നിർവഹിച്ചു. ഇന്ന് രാത്രി ഏഴിന് എം ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റ്.
നാളെ വൈകിട്ട് 5ന് വി. കുർബാന ഫാ. ജിയോ സണ്ണി കടുകൻമാക്കൽ, 7 ന് തിരുനാൾ പ്രദർശനം ടൗൺ കപ്പോളയിലേക്ക്. തിരുനാൾ സന്ദേശം ഫാ. സെബാസ്റ്റ്യൻ പല്ലാട്ട്, 9 ന് വാദ്യമേളങ്ങൾ, 9:30 ന് ആകാശ വിസ്മയം.
15-02-26 ഞായർ രാവിലെ 6ന് കുർബാന,9:30 ന് തിരുനാൾ കുർബാന ആർവിൻ റോയി വള്ളോംകുന്നേൽ (എം സി ബി എസ്). 11 ന് പ്രദക്ഷിണം, സമാപന ആശിർവാദം സ്നേഹവിരുന്ന്.







