Kodiyathur

ദ സ്പ്രിൻ്റ്; കൊടിയത്തൂർ പഞ്ചായത്ത് എൽ.പി സ്കൂൾ കായികമേള; ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓവറോൾ ചാമ്പ്യൻമാർ

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽൽ പഞ്ചായത്തിലെ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി കായികമേള സംഘടിപ്പിച്ചു. ‘ദി സ്പ്രിന്റ് 2026’ എന്ന പേരിൽ കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ടിലാണ് മേള നടന്നത്. വിവിധ സ്കൂളുകളിൽ നിന്നായി 300ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

പത്ത് എൽ.പി സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓവറോൾ ചാമ്പ്യന്മാരായി. തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനവും തോട്ടുമുക്കം ജി.യു.പി സ്കൂൾ, ചെറുവാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുജ ടോം അധ്യക്ഷയായി. സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അഹമ്മദ്കുട്ടി പൂളത്തൊടി, കസ്ന ഹമീദ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ എം.പി ജുമൈല, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ്, പ്രേമ കോട്ടമ്മൽ, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥ ബി ഷറീന, ജി.എൽ.പി.എസ് കാരക്കുറ്റി പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button