Kodanchery

സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് – വനിതാ വിഭാഗം വയനാട് ചാമ്പ്യൻമാർ

കോടഞ്ചേരി : സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ഫൈനലിൽ കോഴിക്കോടിനെ 42-46 ന് തോൽപ്പിച്ച് വയനാട് ചാമ്പ്യൻമാരായി. കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ്‌ ട്രോഫികൾ വിതരണം ചെയ്തു.

സംസ്ഥാന ട്രഷറർ ഷിജോ സ്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, നോബിൾ കുര്യാക്കോസ്, നവനീത് കുമാർ, കെ.അക്ഷയ്, കെ കെ ഷിബിൻ, ടി ജാബിർ ഫവാസ്, വിപിൽ .വി.ഗോപാൽ, എം. ജസ്ഥർ, ടി. യൂ ആദർശ് എന്നിവർ പ്രസംഗിച്ചു.
ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത 20 വീതം പുരുഷ-വനിതാ താരങ്ങൾ, മഹാരാഷ്ട്രയിലെ പൂനയിൽ നടക്കുന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ ജേഴ്സി അണിയും.

Related Articles

Leave a Reply

Back to top button