Kodanchery

അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഉദ്ഘാടനം സംഘാടക സമിതി രൂപീകരണം ഇന്ന്

കോടഞ്ചേരി:തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ വികസന കുതിപ്പിന് ഏറെ സഹായകരമായ, മണ്ഡലത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതകളിൽ ഒന്നായ അഗസ്‌ത്യൻമുഴി, കൈതപ്പൊയിൽ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ച ഉദ്ഘാടനം 2026 മാർച്ച് 2 ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കുകയാണ്.

പ്രസ്തു‌ത പരിപാടി വൻവിജയമാക്കുന്നതിനായി കോടഞ്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം 2026 ഫെബ്രുവരി 25 ന് ഉച്ചക്ക് 2.30 ന് കോടഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നതാണെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു. എല്ലാവരും പങ്കെടുക്കുക.

Related Articles

Leave a Reply

Back to top button