Thiruvambady
ആനക്കല്ലുംപാറ റെഗുലേറ്റർ കം ബ്രഡ്ജിന് 30 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ആനക്കല്ലുംപാറ റെഗുലേറ്റർ കം ബ്രിഡ്ജ് പുനരുദ്ധാരണപ്രവൃത്തികൾക്കായി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. 1998-ലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. െറഗുലേറ്റർ കം ബ്രിഡ്ജിൽ വെള്ളം തടഞ്ഞുനിർത്തി കാർഷികാവശ്യങ്ങൾക്ക് ജലസേചനംനടത്താനും രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാഹനഗതാഗതത്തിനും സൗകര്യമുണ്ട്. 40 മീറ്റർ നിളമുള്ള ബ്രിഡ്ജാണിത്.
ആനക്കല്ലുംപാറ പൊയിലിങ്ങാപ്പുഴയ്ക്കുകുറുകേയാണ് െറഗുലേറ്റർ കം ബ്രിഡ്ജ്. 1995-ൽ ജലസേചനവകുപ്പ് തുടക്കമിട്ട പദ്ധതിയാണിത്. വിനോദസഞ്ചാരകേന്ദ്രംകൂടിയായ ഇവിടെ സദാസമയവും തണുത്തകാറ്റാണ്. വെള്ളച്ചാട്ടദൃശ്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു. പദ്ധതി പുനരുദ്ധരിക്കുന്നത് ഒട്ടേറെ കർഷകകുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് വാർഡംഗം റോയ് ആക്കേൽ പറഞ്ഞു.







