Thiruvambady

ലിസ ഹോസ്പിറ്റലിലെ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു

തിരുവമ്പാടി : തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ പുതുതായി സജ്ജീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം വിവിധ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. ഡോ. ശ്രീജയൻ എം. പി.(പ്രൊഫസർ ഓഫ് സർജറി & മെഡിക്കൽ സൂപ്രണ്ടന്റ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് ) മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ഡോ. അരുൺ മാത്യു ( സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ)സ്വാഗതവും ലിസ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം. മത്തായി അധ്യക്ഷതയും വഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട് , വാർഡ് മെമ്പർ ബിജു എണ്ണാറുമണ്ണിൽ, ലിസ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അബ്ദുൾ റഷീദ്,പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജുമോൻ എന്നിവർ ആശംസകൾ അറിയിച്ചു.

ലിസ ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെന്നി മാത്യു നന്ദിപ്രസംഗംവും നടത്തി.
പുതിയ അത്യാഹിത വിഭാഗം ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പ്രദേശവാസികൾക്ക് 24 മണിക്കൂറും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button