Kodanchery

ശ്രേയസ് മുറംപാത്തി യൂണിറ്റ് സ്ത്രീശക്തികരണ സെമിനാർ നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റ് വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീശക്തികരണ സെമിനാർ നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു .മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി വനിതാദിനം സന്ദേശ നൽകി ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ബേബി വളയത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ബെന്നി കണിയാകുടി സി. ഡി. ഓ. ഇന്ദിരാ ദിവാകരൻ സംഘം പ്രസിഡണ്ട് ബീന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി ബിൻസി സോജൻ സ്വാഗതവും ആലിസ് ജോസഫ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ ആശാഭവനിലെ മദർ റാണിറ്റ, സിസ്റ്റർ റെനി, പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ എന്നിവരെ പൊന്നാടഅണിയിച്ച് ആദരിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ജിഷ ജോഷി , സിമ്മി ജോസഫ്,സംഘം ഭാരവാഹികൾ, എന്നിവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button