Pullurampara

പുല്ലൂരാംപാറ പള്ളിപ്പടിയിൽ കാർഷിക വിപണന കേന്ദ്രം ഒരുങ്ങുന്നു

പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലുരാംപാറ – പള്ളിപ്പടിയിൽ കൃഷി വകുപ്പിൻ്റെ കീഴിലുള്ള പത്ത് സെൻ്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിൻ്റെ മൾട്ടി ഇയർ പ്രോജക്ടായി 45 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കാർഷിക സംഭരണ വിതരണ കേന്ദ്രത്തിൻ്റെ നിർമ്മാണ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി സ്ഥലം സന്ദർശിച്ചു വിലയിരുത്തി.

കാർഷിക മേഖലയായ തിരുവമ്പാടിയിലെ കർഷകരിൽ നിന്നും കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് ആവശ്യമുള്ള മേഖലകളിൽ വിതരണം ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

കാർഷിക മേഖലയിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് ഉൽപന്നങ്ങൾ വിൽക്കുന്നതിനും, ഉൽപന്നങ്ങൾക്ക് പരമാവധി വില ലഭിക്കുന്നതിനും ഈ സംരംഭം കൊണ്ട് സാധിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ റ്റി മാത്യു, സബിത സുബ്രമണ്യൻ, ഓമന വിശ്വംഭരൻ, കെഡി ആൻ്റണി എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button