Kodanchery
ബി എസ് എഫ് റൂട്ട് മാർച്ച് നടത്തി

കോടഞ്ചേരി: നിയമസഭാ ഇലക്ഷന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. 50 ഓളം വരുന്ന ബിഎസ് എഫുകാരാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.
നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ കുറയ്ക്കുന്നതിന് വേണ്ടിയാണ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിന് കോടഞ്ചേരി ഐ പി സന്തോഷ് കുമാർ റ്റി എൻ, ബി എസ് എഫ് അസിസ്റ്റന്റ് കമാൻഡന്റ് എസ് എച്ച് സുരേന്ദ്ര സിംഗ് മീണ എന്നിവർ നേതൃത്വം നൽകി. നാല് വനിതാ ഓഫീസർമാരും സംഘത്തിൽ ഉണ്ട്.






