അരീക്കോട് വഴി തൊടുപുഴ – തിരുവമ്പാടി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

തിരുവമ്പാടി: അരീക്കോട് വഴി തൊടുപുഴയിൽ നിന്ന് തിരുവമ്പാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് (SF) സർവീസ് ആരംഭിച്ചു. തൊടുപുഴയിൽ നിന്ന് രാവിലെ 8.20 ന് പുറപ്പെടുന്ന ബസ് മുവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, ഓമശേരി എന്നിവിടങ്ങളിലൂടെ ഉച്ചയ്ക്ക് 2.55 ന് തിരുവമ്പാടിയിലെത്തും.
തിരിച്ചുള്ള സർവീസ് വൈകിട്ട് 7 മണിക്ക് തിരുവമ്പാടിയിൽ നിന്ന് പുറപ്പെട്ടു മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണൂർ, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ എന്നിവിടങ്ങളിലൂടെ പുലർച്ചെ 1.20 ന് തൊടുപുഴയിലെത്തും.
യാത്രക്കാർക്ക് ഓൺലൈനായി onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ Ente KSRTC Neo OPRS ആപ്പ് വഴിയോ സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് KSRTC തൊടുപുഴ (9188933775), KSRTC തിരുവമ്പാടി (9188933812) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.







