Kodanchery
നാല്പതാം വെള്ളി ആചരണം കുരിശിന്റെ വഴി നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും വലിയ നോമ്പിനോടനുബന്ധിച്ച് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തു.







