Kodanchery

തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യവ്യക്തികളിൽ നിന്നും ഭൂമി വിലകൊടുത്തു വാങ്ങുന്ന കാര്യം സർക്കാർ പരിഗണനയിൽ.

കോടഞ്ചേരി: തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള 24 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും സെക്ഷൻ 4 അനുസരിച്ച് വില കൊടുത്തു വാങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. സെക്ഷൻ 3 പ്രകാരം വനം വകുപ്പ് EPL ആയി പ്രഖ്യാപിച്ചതും സുപ്രീംകോടതി കൈവശക്കാരായ കർഷകർക്ക് തിരികെ നൽകണമെന്നും വിധി പ്രഖ്യാപിച്ച 24 ഏക്കർ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

തുഷാരഗിരിയുടെ പ്രകൃതിദത്തമായ സ്വാഭാവികത നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകൾക്കും കൂടിയാലോചനകൾക്കുമായി ബഹു.വനം വകുപ്പ് മന്ത്രി ശ്രീ.എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ 16.08.2021 ന് തുഷാരഗിരിയിൽ സന്ദർശനം നടത്തും. കോഴിക്കോട് ജില്ലയിൽ വനാതിർത്തി പങ്കിടുന്ന നിയോജകമണ്ഡലങ്ങളിലെ MLA മാരുമായി തിരുവനന്തപുരത്ത് വെച്ച് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

യോഗത്തിൽ 02.07.2021 ന് ചേർന്ന യോഗ തീരുമാനത്തിന്റെ പുരോഗതിയും വിലയിരുത്തി. വനം വകുപ്പ് മന്ത്രി ശ്രീ. AK ശശീന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ MLA മാരായ ശ്രീ.ടിപി രാമകൃഷ്ണൻ,ശ്രീ. KP കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ,ശ്രീ. E.K വിജയൻ,ശ്രീമതി. കാനത്തിൽ ജമീല,ശ്രീ. KM സച്ചിൻ ദേവ് എന്നിവർക്കും വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം പങ്കെടുത്തു.

Related Articles

Leave a Reply

Back to top button