Thiruvambady

സംസ്കാരം നാളെ

തിരുവമ്പാടി :ഇന്ന് രാവിലെ ആനക്കാംപൊയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പുത്തൻപുരയിൽ ഷിജു (48) ഭാര്യ ബിൻസി (42) എന്നിവരുടെ സംസ്കാരം നാളെ (08-04-2026-ബുധൻ) രാവിലെ 10:00-ന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ നടക്കും.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ ആനക്കാംപൊയിലിലെ വസതിയിൽ എത്തിക്കും.

തിരുവമ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ ജോലിസ്ഥലത്തേക്ക് വിടുന്നതിനുവേണ്ടിയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോടഞ്ചേരി നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി.

മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർത്ഥികൾ).

Related Articles

Leave a Reply

Back to top button