Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി പുതു ഞായറാഴ്ച മലകയറ്റം നടത്തി

കോടഞ്ചേരി: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പുതു ഞായറാഴ്ച പള്ളി മല കയറ്റം, ഈ വർഷവും കുരിശിന്റെ വഴിയോടുകൂടി ഇടവക ജനങ്ങൾ മലകയറുകയും മലമുകളിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
കോടഞ്ചേരി ഫൊറോന വികാരി ഫാ: കുര്യാക്കോസ് ഐകുളമ്പിൽ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് വികാരി ഫാ: ജെറാൾഡ് പല്ലാട്ട് മലമുകളിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. പുതു ഞായറാഴ്ച പരിപാടികൾക്ക് അസിസ്റ്റന്റ് വികാരി ഫാ : അഷിൻ നീലംപറമ്പിൽ, ഇടവക ട്രസ്റ്റിമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കോടഞ്ചേരിയിലെ ഓട്ടോ ഡ്രൈവർമാരാണ് പുതു ഞായറാഴ്ചയിലെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.







