Kodanchery

നായ കടിച്ച് ഗുതരാവസ്ഥയിലായ കുട്ടിയുടെ വീട് ലിൻ്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു

കോടഞ്ചേരി : നിരന്നപാറ നാല് സെൻ്റ് പട്ടികജാതി ഉന്നതിയിലെ നായ കടിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ വീട് ലിൻ്റോ ജോസഫ് എം എൽ എ സന്ദർശിച്ചു. പ്രദേശത്ത് അലഞ്ഞ് നടക്കുന്ന നായകൾ നാട്ടുകാരുടെ ജീവിതത്തിന് ഭീഷിണിയായി മാറിയിട്ടും പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുന്നതിലെ പ്രതിക്ഷേധം നാട്ടുകാർ എം എൽ എയെ അറിയിച്ചു.

പഞ്ചായത്തിൻ്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അടിയന്തിര സഹായം അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽ എ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകി. കടിച്ച നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോസിറ്റീവായാൽ പ്രദേശവാസികളിൽ മിക്കവർക്കും പ്രതിരോധ വാക്സിൻ എടുക്കേണ്ടിവരുമെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവെച്ചു.

സി പി ഐ (എം) കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ്. രാജു, ഷിബു പുതിയേടത്ത്, ഡിവൈ എഫ് ഐ നേതാക്കളായ എബിൻ മൈക്കാവ്, രൂപേഷ് സോമൻ, ബ്രാഞ്ച് സെക്രട്ടറി മനോഹരൻ സിപി എന്നിവർ എം എൽ എ യോട് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ഭീഷിണി നിമിത്തം ജന ജീവിതം ദുസ്സഹമായിരിക്കുമ്പോഴും, ഒരു നടപടിക്കും തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിക്ഷേധിച്ച് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്താൻ സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റി തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button