Thiruvambady

മലയോരത്ത് നിസ്കാര പള്ളികൾ ലക്ഷ്യമിട്ട് വൻ മോഷണ പരമ്പര

തിരുവമ്പാടി: മലയോര മേഖലയിലെ വിശ്വാസികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇൻവെർട്ടർ ബാറ്ററികളുടെ വൻ മോഷണ പരമ്പര. ജന സമ്പർക്കം ഇല്ലാത്ത സമയങ്ങളിൽ ഒറ്റപ്പെട്ട നിസ്കാര പള്ളികളിൽ അതിക്രമിച്ചു കയറി ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന സംഘം വിലസുകയാണ്. പകൽ വെളിച്ചത്തിൽ പോലും മോഷണം നടത്താൻ മടിക്കാത്ത ക്രിമിനൽ സംഘമാണ് ഇതിന് പിന്നിലെന്നത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഓമശ്ശേരി തെച്ച്യാട് അങ്ങാടിയിലെ നിസ്കാര പള്ളിയിലെ ബാറ്ററിയും ഓമശ്ശേരി മാമ്പിടിച്ചാലിലെ നിസ്കാര പള്ളിയിലെ മൈക്കിന്റെ ആംബ്ലിഫയറുമാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ പള്ളിയിലെത്തിയവരാണ് ഇൻവെർട്ടറും ആംബ്ലിഫയറും മോഷണ വിവരം അറിയുന്നത്. ഏകദേശം 15,000 രൂപ വിലവരുന്ന പുതിയ ബാറ്ററിയാണ് സംഘം കടത്തിയത്.
ഇൻവെർട്ടറുമായുള്ള ബന്ധം വിച്ഛേദിക്കാൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വയറുകൾ അറുത്തുമാറ്റിയ നിലയിലാണ്. പ്രഫഷണൽ മോഷ്ടാക്കളുടെ രീതിയാണിതെന്ന് സംശയിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സമാനമായ രീതിയിൽ മറ്റു നിസ്കാര പള്ളികളിലും മോഷണ പരമ്പര ഞെട്ടിക്കുന്നതാണ്.തിരുവമ്പാടി പച്ചക്കാട് നിസ്കാരപള്ളി,ഗേറ്റും പടി നിസ്കാരപള്ളി,തേറുപറമ്പ് നിസ്കാരപള്ളി,മരഞ്ചാട്ടി നിസ്കാരപള്ളി എന്നിവിടങ്ങളിലാണ് മോഷണങ്ങൾ നടന്നത്.

Related Articles

Leave a Reply

Back to top button