Kodanchery

കണ്ടപ്പഞ്ചാലിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

കോടഞ്ചേരി:കണ്ടപ്പഞ്ചാലിൽ കാട്ടാന കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു അടപ്പൂർ പുത്തൻപുരയിൽ മാത്യുവിന്റെ വീടിന്റെ സമീപം വരെ കാട്ടാനക്കൂട്ടം എത്തി. സെബാസ്റ്റ്യൻ ചക്കിട്ടമുറി,ജോസ് അടപ്പൂർ പുത്തൻപുര എന്നിവരുടെ തെങ്ങ്, കമുക്, വാഴ,കൊക്കോ,ജാതി, മാവ്,കടപ്ലാവ് തുടങ്ങിയ കൃഷികൾ വ്യാപകമായി കാട്ടാനക്കൂട്ടം നശിപ്പിച്ചു.

കാട്ടാനക്കൂട്ടം കൃഷി പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ശിവദാസൻ താഴെ പാലാട്ട് എന്നിവർ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്നും കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണെന്നും വനംവകുപ്പ് ആർ ആർ ടി കാര്യക്ഷമമായി പ്രവർത്തിച്ച് കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് കയറ്റി വിടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button